Kerala News Today-തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ കേന്ദ്രഭരണകക്ഷിയുടെ നീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടകത്തില്‍ നടത്തിയ കേരളത്തിനെതിരായ പരാമര്‍ശം ലേഖനത്തില്‍ ഉദ്ധരിച്ചു എന്നതിൻ്റെ പേരിലാണ് രാജ്യസഭ അധ്യക്ഷന്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നത്.
ബിജെപി മുന്നോട്ടു വെയ്ക്കുന്ന വർഗ്ഗീയ അജണ്ടയ്ക്ക് കേരളത്തിനോടുള്ള അവഗണനയ്ക്കും എതിരായി ശക്തമായിപോരാടുന്ന എംപിയാണ് ജോൺ ബ്രിട്ടാസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളം നിങ്ങളുടെ അടുത്തുണ്ട്, ഞാൻ കൂടുതൽ പറയുന്നില്ല തുടങ്ങിയ പരാമർശങ്ങൾ ആ അവസരത്തിൽ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ഈ കാര്യം ലേഖനത്തിൽ എടുത്തുപറഞ്ഞു എന്നതിൻ്റെ പേരിലാണ് രാജ്യസഭാ അദ്ധ്യക്ഷൻ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
Kerala News Today