Latest Malayalam News - മലയാളം വാർത്തകൾ

മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട 7 പേർ ഇന്തൊനീഷ്യയിൽ അറസ്റ്റിൽ

7 people who planned to kill the Pope were arrested in Indonesia

ഇന്തൊനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർപാപ്പ 3 ദിവസത്തെ ഇന്തൊനീഷ്യ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് ജക്കാർത്തയ്ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നാണ് 7 പേരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്. ഇവർക്ക് പരസ്പരം അറിയാമോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവരിലൊരാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അമ്പും വില്ലും, ഒരു ഡ്രോൺ, ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ ഭീകരപ്രവർത്തകനും വിരാന്റോയിൽ മുൻപ് നടന്ന ആക്രമണത്തിലെ പ്രതിയുമാണ്. മാർപാപ്പയുടെ ഇസ്തിഖ്‍ലാൽ മസ്ജിദ് സന്ദർശനത്തിൽ രോഷംകൊണ്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു.

Leave A Reply

Your email address will not be published.