Latest Malayalam News - മലയാളം വാർത്തകൾ

മുനമ്പം സമരസമിതിയിലെ 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു

50 members of Munambam Samara Samiti join BJP

മുനമ്പം സമരസമിതിയിലെ 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സമരസമിതി സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളിട്ട് പ്രവര്‍ത്തകരെ സ്വീകരിച്ചു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും, ബിജെപി നേതാവ് എസ് സുരേഷടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി. വലിയ ആവേശത്തോടെയാണ് സമരസമിതി അംഗങ്ങളും ബിജെപി പ്രവര്‍ത്തകരും രാജീവ് ചന്ദ്രശേഖരെ സ്വീകരിച്ചത്. സമരപ്പന്തലിന്റെ 100 മീറ്റര്‍ അകലെ വെച്ച് തന്നെ സ്വീകരണം ആരംഭിച്ചു. തുടര്‍ന്ന് കാല്‍നടയായാണ് നേതാക്കള്‍ സമരപ്പന്തലിലെത്തിയത്. പള്ളി വികാരിയും സമരസമിതി കണ്‍വീനറും ചേര്‍ന്നാണ് നേതാക്കളെ സ്വീകരിച്ചത്.

വഖഫ് ബില്ല് പാസായതിന് പിന്നാലെ മുനമ്പം സമരപന്തലില്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് സമരം നടത്തുന്നവര്‍ നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ബിജെപിക്ക് അനുകൂലമായും ഇവര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നന്ദി പറയുന്നുവെന്നും തങ്ങളെ ചതിക്കാന്‍ നോക്കിയവര്‍ക്ക് തിരിച്ചടിയാണ് ലോക്സഭയിലെ നടപടികളെന്നും ഇവർ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.