Latest Malayalam News - മലയാളം വാർത്തകൾ

കൊട്ടാരക്കരയിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സിപിഐഎം പ്രവർത്തകർക്ക് 5 വർഷം തടവ്

5 years imprisonment for CPIM workers who attacked Congress workers in Kottarakkara

കൊട്ടാരക്കരയിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സിപിഐഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി. 5 വർഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. കൊട്ടാരക്കര കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 11 പേരാണ് കേസിൽ പ്രതികൾ. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോൺഗ്രസിന്റെ പ്രകടനത്തിടെ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമായ മർദ്ദനം ഏൽക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ കൊട്ടാരക്കരയിലെ കോൺഗ്രസിന്റെ ഓഫീസിന് നേരെയും ഇവർ ആക്രമണം നടത്തിയിരുന്നു. ഇന്ന് രാവിലെയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഇന്ന് ഉച്ചക്ക് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.