അധികം വൈകാതെ പുടിൻ ഇന്ത്യ സന്ദർശിക്കും ; റഷ്യ

schedule
2025-03-27 | 12:51h
update
2025-03-27
person
kottarakkaramedia.com
domain
kottarakkaramedia.com
Russian President Vladimir Putin is likely to visit India soon
Share

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിച്ചേക്കും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം ടെലിവിഷൻ പ്രസംഗത്തിൽ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. ഇനി റഷ്യയുടെ ഊഴമാണെന്നും പുടിന്റെ ഇന്ത്യ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സന്ദർശനം നടക്കാൻ സാധ്യതയുള്ള മാസമോ തീയതിയോ അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ വർഷം റഷ്യ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു. 2022 ഫെബ്രുവരിയിൽ യുക്രൈനിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രസിഡന്റ് പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയും റഷ്യയും തങ്ങളുടെ ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 100 ബില്യൺ ഡോളറിലധികം ഇരട്ടിയാക്കാനും സമ്മതിച്ചിട്ടുണ്ട്.

Advertisement

national news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
27.03.2025 - 12:57:54
Privacy-Data & cookie usage: