Latest Malayalam News - മലയാളം വാർത്തകൾ

 വ്യാജ രേഖകൾ ഉപയോഗിച്ച് പാർലമെന്റിൽ കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

പാർലമെന്റിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. ജൂൺ നാലിനാണ് മൂന്ന് തൊഴിലാളികൾ പാർലമെന്റിനുള്ളിൽ കടക്കാൻ ശ്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സൊയബ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ അതീവ സുരക്ഷയുള്ള പാർലമെൻ്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച പാർലമെൻ്റ് ഹൗസിൻ്റെ ഫ്ലാപ്പ് ഗേറ്റ് ഭാ​ഗത്ത് സുരക്ഷാ പരിശോധനയ്ക്കായി ക്യൂവിൽ നിൽക്കുമ്പോൾ ഇവർ കാണിച്ച ആധാർ കാർഡുകൾ സംബന്ധിച്ച് സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ മൂവരെയും തടഞ്ഞുവച്ചു.

തുടർന്ന് ഇവ വിശദപരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ആധാർ കാർഡുകൾ വ്യാജമാണെന്ന് മനസിലാവുകയും പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

 

Leave A Reply

Your email address will not be published.