Latest Malayalam News - മലയാളം വാർത്തകൾ

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി

2500 kg of narcotics seized from the Indian Ocean

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിൻ എന്നിവയാണ് പിടികൂടിയത്. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. ലഹരിവസ്തുക്കള്‍ എവിടെ നിന്നാണ് കൊണ്ടുവന്നത്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മാര്‍ച്ച് 31ആം തീയതി പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യത്തെകുറിച്ചും അവ നിയമവിരുദ്ധ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് സംബന്ധിച്ചുമുള്ള വിവരം നാവികസേനയുടെ പി81 എയര്‍ക്രാഫ്റ്റില്‍നിന്ന് ഐഎന്‍എസ് തര്‍കശിന് ലഭിക്കുന്നത്. തുടര്‍ന്ന് മേഖലയിലുണ്ടായിരുന്ന വിവിധ ബോട്ടുകളില്‍ പരിശോധന നടത്തുകയും ഒന്നില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയുമായിരുന്നു.

Leave A Reply

Your email address will not be published.