Kerala News Today-കല്‍പറ്റ: വയനാട് കല്‍പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയര്‍സ്റ്റേഷന് സമീപത്തെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഹോട്ടല്‍ നഗരസഭ അടപ്പിച്ചു.
വയനാട് കോഴിക്കോട് സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഏഴോളം പേര്‍ കോഴിക്കോട് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നഗരത്തിലെ ഹോട്ടലില്‍ നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ഹോട്ടലില്‍ നിന്നും വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ പിടികൂടി.
Kerala News Today