KERALA NEWS TODAY-കൊച്ചി: ബാങ്ക് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍മണി നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 21 കോടി രൂപയുടെ റെക്കോഡ് ലാഭം നേടി.
മുന്‍ പാദഫലത്തേക്കാള് 63 ശതമാനമാണ് വളര്‍ച്ച.
കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് 74 ശതമാനം ഉയര്‍ച്ച കൈവരിച്ചു.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ ഇതേ പാദത്തില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 61 ശതമാനം വര്‍ധിച്ച് 1294.44 കോടി രൂപയുടേതായി.
പ്രതിവര്‍ഷ വായ്പാ വിതരണ നിരക്കില്‍ 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 850.64 കോടി രൂപയുടെ വായ്പകളാണ് നല്‍കിയത്.
ഇതില്‍ 92 ശതമാനവും സ്വര്‍ണ വായ്പയാണെന്ന് ഇന്‍ഡെല്‍ മണി എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഇമേഷ് മോഹനന് പറഞ്ഞു.
കമ്പനി പുറത്തിറക്കിയ എന്‍സിഡി കടപ്പത്രങ്ങളുടെ മൂന്നാം ഘട്ടം 188 ശതമാനം സബ്സ്ക്രൈബ് ചെയ്തു.