Top News
Kerala news

സമൂഹ മാധ്യമങ്ങളിലൂടെ സഹൃദം നടിച്ച് പീഡനം ; 19കാരൻ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന റീല്‍സ് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പിടിയില്‍. ജീവന്‍ എന്ന 19-കാരനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ച കേസിലാണ് ജീവനെ പൊലീസ് പിടിച്ചത്. ബൈക്ക് റേസിങിന്റെ വീഡിയോകളാണ് ഇയാള്‍ കൂടുതലായും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ഇത് കണ്ട് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിക്കുകയും അവരെ പാട്ടിലാക്കുകയും ചെയ്ത് പീഡനത്തിനിരാക്കുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ച വിഴിഞ്ഞം എസ്എച്ച്ഒ ആര്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം തിരുനെല്‍വേലിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജറാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *