Latest Malayalam News - മലയാളം വാർത്തകൾ

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു; കാരണം സൈബർ ആ​ക്രമണമെന്ന് സുഹൃത്തുക്കൾ

Tghiruvananthapuram

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായർ (18) ആണ് മരിച്ചത്. തിരുമല കുന്നപ്പുഴ സ്വദേശിയാണ് ആദിത്യ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി ആദിത്യ സൗഹൃദത്തിലായിരുന്നു. ഇരുവരും വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. സൈബർ ആ​ക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്.

ആദിത്യയുടെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ​ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ആദിത്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിക്കുകയായിരുന്നു. സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

നിരവധി കമന്റുകളാണ് ആദിത്യയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും. ഇപ്പോൾ സുഹൃത്തുക്കൾ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.