ഉത്തർപ്രദേശിലെ ഉന്നാവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ലക്നൗ-ആഗ്ര എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. പാൽ കയറ്റിവരുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പടെ 18 പേരാണ് അപകടത്തിൽ മരിച്ചത്. കൂടാതെ 19 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ബിഹാറിലെ സീതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഡബിൾ ഡക്കർ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരണെന്നാണ് വിവരം. പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകാനും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.