അമ്മയും സഹോദരനും വഴക്ക് പറഞ്ഞതിന്റെ പേരിൽ പതിനഞ്ചുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഒമ്പതാം ക്‌ളാസുകാരനായ കുട്ടിയാണ് സ്വയം ജീവനൊടുക്കിയത്. ചീത്ത കൂട്ടുകെട്ടിന്റെ പേരിൽ കുട്ടിയെ അമ്മയും സഹോദരനും ചീത്ത പറഞ്ഞിരുന്നു. തുടർന്ന് വിഷമത്തിലായ കുട്ടി, തന്റെ മുറിയിൽ കയറി കതക് കുറ്റിയിട്ടു. ശേഷമാണ് നിറയൊഴിച്ച് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുൻപ് മരണശേഷം ഒരാൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയാനായി കുട്ടി ‘ഗരുഡപുരാണം’ വീഡിയോകൾ കണ്ടിരുന്നു. അതേസമയം, കുട്ടിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചു എന്നതടക്കമുളള വിവരങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.