Latest Malayalam News - മലയാളം വാർത്തകൾ

മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ടു, 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ബത്തേരിയിൽ വാഹനങ്ങളുടെ കൂട്ടയിടി

ACCIDENT NEWS MALAPPURAM:
മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തിൽപെട്ടത്.
സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. ആംബുലൻസും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളും അപകടത്തിൽ പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആംബുലൻസിലുണ്ടായിരുന്ന ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആംബുലൻസ് കെഎസ്ഇബി പോസ്റ്റിൽ ഇടിച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.

Leave A Reply

Your email address will not be published.