KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: ശബരി റെയിൽപാതയ്ക്കായി കഴിഞ്ഞ കേന്ദ്ര ബജറ്റിൽ അനുവദിച്ച 100 കോടി രൂപ റെയിൽവേ
ബോർഡിലേക്ക് മടക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ യൂണിയൻ ബജറ്റിൽ അങ്കമാലി-എരുമേലി ശബരി റെയില്‍പദ്ധതിക്ക് 100 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്.
നാല് വർഷം മുൻപാണ് ശബരിപ്പാത പദ്ധതി മരവിപ്പിച്ചത്. ബജറ്റില്‍ തുക അനുവദിച്ചെങ്കിലും നിബന്ധനകള്‍പാലിച്ച് സജീവമായ പദ്ധതികള്‍ക്കേ പണം ചെലവഴിക്കാനാവൂ
എന്ന ചട്ടം നിലനിൽക്കുന്നുണ്ട്. മരവിപ്പിച്ച പദ്ധതിയെന്ന കാര്യം സൂചിപ്പിച്ചാണ് റെയിൽവേ പണംമടക്കിയത്. മരിവിപ്പിച്ച ഉത്തരവ് പിൻവലിച്ചാൽ മാത്രമേ തുക വിനിയോഗിക്കാൻ
കഴിയുകയുള്ളൂ.ശബരി റെയിൽ പദ്ധതിയ്ക്ക് ചെലവ് പങ്കിടാമെന്ന് സംസ്ഥാനം സമ്മതിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റിൽ കിഫ്ബി വഴി 2000 കോടിരൂപ വകയിരുത്തുകയും ചെയ്തിരുന്നു.
3,810 കോടി രൂപയാണ് ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ്. പദ്ധതി ചെലവ് പങ്കിടുമെന്ന് രേഖാമൂലമുള്ള ഉറപ്പോടെ എസ്റ്റിമേറ്റ് കൈമാറാന്‍ സംസ്ഥാനത്തോട് നേരത്തെ റെയില്‍വേ നേരത്തെ നിര്‍ദേശിച്ചിരുന്നു