സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ പവന്റെ നിരക്ക് 95560 രൂപയില്‍ എത്തി. ഗ്രാമിന് 80 രൂപ കൂടിയതോടെ വില 11945 രൂപയായി. വില്‍പ്പന വില 95,560 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ പണിക്കൂലെ ഉള്‍പ്പെടെ ചേരുന്നതോടെ 1 ലക്ഷം രൂപയില്‍ അധികം നല്‍കേണ്ടിവരും.
ഇന്നലെ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 720 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ വർധന. അമേരിക്കയുടെ കേന്ദ്രബാങ്ക് ഇന്നാണ് പുതിയ പലിശനിരക്ക് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് മുതല്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9880 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന്‍റെ വില 79040 രൂപയായി. ഇന്നലത്തെ നിരക്ക് 77,664 രൂപയായിരുന്നു.
#Business #KERALA NEWS TODAY #Business #KERALANEWSTODAY #BusinessNews #Goldrate #KeralaGoldRate സ്വർണം വാങ്ങാനിരുന്നവർക്ക് തിരിച്ചടി; സംസ്ഥാനത്ത് ഇന്ന് വില വർധന #BusinessNews #Goldrate #KeralaGoldRate


