പാറങ്കോട് ഹോളി ട്രിനിറ്റി മാർത്തോമ്മാ ഇടവകയിൽ മിഷൻ ജൂബിലിയുടെയും സംഘവാരത്തിൻ്റെയും ഭാഗമായി സ്നേഹ സംഗമവും സെമിനാറും സംഘടിപ്പിച്ചു. പൊതുവിദ്യഭ്യാസ വകുപ്പ് പരീക്ഷ സെക്രട്ടറി എസ്. സന്തോഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. റവ. ലിജോകുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ ബിനു സിഎസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & സൈബർ സെക്യൂരിറ്റിയെന്ന വിഷയത്തിൽ ക്ലാസ് എടുത്തു. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിന് പരീക്ഷ സെക്രട്ടറി എസ്. സന്തോഷ് കുമാറിനു ജൂബിലി പുരസ്ക്കാരവും ചടങ്ങിൽ വച്ച് സമ്മാനിച്ചു. ജോൺസൺ വേങ്ങൂർ , രാജു കെ.പി, വൈ. ഡാനിയേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
#KOTTARAKKARA NEWS #KOTTARAKKARANEWS #Kottarakkaranews സ്നേഹ സംഗമവും സെമിനാറും സംഘടിപ്പിച്ചു #Kottarakkaranews