Top News

സംസ്ഥാനത്ത് ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഇന്ന് തുടക്കമാകും. വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്ന് മുതൽ ബിഎൽഒമാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ച ശേഷം ഫോമുകൾ കൈമാറും. വോട്ടർ പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരു മാസത്തോളം നീളുന്ന നടപടിയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സർവേ നടത്തുക. ഡ്യൂട്ടിയുടെ ഭാഗമാകുന്ന ബിഎൽഒമാർക്ക് ഒരു മാസം പൂർണമായും എസ്‌ഐആർ ഡ്യൂട്ടിയായിരിക്കും.

കേരളത്തെ കൂടാതെ തമിഴ്നാട്, പശ്ചിമബംഗാൾ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് വീടുകളിൽ എത്തിയുള്ള സർവേ തുടങ്ങും. 12 ഇടങ്ങളിലായി 51 കോടി വോട്ടർമാരടങ്ങുന്ന പട്ടികയാണ് പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഡിസംബർ 9 ന് കരട് പട്ടിക പുറത്തിറക്കും, വരുന്ന ഫെബ്രുവരി 7 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

#KERALA NEWS TODAY #KERALANEWSTODAY #keralanews സംസ്ഥാനത്ത് ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും #keralanews