വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് ഗുജറാത്തിൽ നിന്നും അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭം വാഗ്ദാനം ചെയ്തു പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഗുജറാത്ത് രാജ്കോട്ട് സ്വദേശി കനോട്ടര അനിൽകുമാർ ഹാജിബായ് എന്നയാളെ കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗുജറാത്ത് രാജ്കോട്ട് ബോട്ടാട് എന്ന സ്ഥലത്തുനിന്നും സാഹസികമായി അറസ്റ്റ് ചെയ്തു.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്ണു പ്രദീപ് ഐപിഎസ് അവറുകളുടെ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ DCRB DYSP ശ്രീ.റെജി എബ്രഹാമിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട തുകയിൽ 46 ലക്ഷത്തോളം രൂപ പ്രതിയുടെ പേരിലുള്ള YES ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും അവിടെനിന്നും അത് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തു കൊടുത്തതായും കണ്ടെത്തിയതിനെ തുടർന്ന്
അന്വേഷണസംഘം ഗുജറാത്ത് രാജ്കോട്ടിൽ എത്തി രാജ്കോട്ട്, ബോട്ടാട് എന്നീ ജില്ലകളിലെ ഡിസ്ട്രിക് ക്രൈംബ്രാഞ്ച് ടീമിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയും പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന വേളയിൽ സാഹസികമായി പിടികൂടുകയുമാണ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം പ്രതിയിൽ നിന്നും 3 മൊബൈൽ ഫോണുകളും, എട്ടോളം വിവിധ കമ്പനികളുടെ സിംകാർഡുകളും ,വിവിധ ബാങ്കുകളുടെ എടിഎം കാർഡുകളും കണ്ടെടുത്തിട്ടുള്ളതാണ്.
പ്രതിയുടെ പേരിൽ ഗുജറാത്തിലെ വിവിധ ബാങ്കുകളിൽ എട്ടോളം അക്കൗണ്ടുകൾ ഉള്ളതായും ഈ അക്കൗണ്ടുകൾ വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ 10 കോടിയോളം രൂപയുടെ ട്രാൻസ്ഫറുകൾ നടത്തിയതായും കണ്ടെത്തി. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പു സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ഈ കേസിൽ ഉൾപ്പെട്ട മറ്റ് കൂട്ടു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ വി വി, എസ് ഐ മനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയേഷ് ജയപാൽ,രാജേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ കൃഷ്ണകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻസ് ചെയ്തു.
#NEWS #NEWS #keralanews #KollamNews #Kottarakkaranews വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 1.83 കോടി രൂപ തട്ടിയെടുത്ത #keralanews #KollamNews #Kottarakkaranews


