മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം. രാവിലെ ഏഴരയോടെ, പുത്തൂര്‍ ജങ്ഷനിലാണ് ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടമുണ്ടാക്കിയത്. പൂത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നെയുള്ള ഇറക്കത്തിൽ വച്ചാണ് ബ്രേക്ക് നഷ്ടമായത്. ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ച ലോറി, സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് നിന്നത്. ലോറി ഡ്രൈവര്‍ ഉൾപ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചതിന് പിന്നാലെ പൂത്തൂരിനും പരിസര പ്രദേശത്തും വൈദ്യുതി വിതരണം താറുമാറായി.
#KERALA NEWS TODAY #KERALANEWSTODAY #Accidentnews #keralanews മലപ്പുറം കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം #Accidentnews #keralanews


