Latest Malayalam News - മലയാളം വാർത്തകൾ

മയക്കുമരുന്ന് സാമ്രാജ്യം, തോക്ക്, ബോംബ്; ഇതാണ് എൽസിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്നു പറയുന്നത്

എൽസിയു, അതായത്, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. ഇപ്പോഴത്തെ സിനിമാ പ്രേമികൾ

ആവേശത്തോടെ നോക്കിക്കാണുന്ന ഒരു സാധാരണ പേരാണ് ഇത് . വെറും 5 സിനിമകൾ കൊണ്ട് 

സമകാലിക തമിഴ് സിനിമയിലെ ഏറ്റവും മികച്ച

സംവിധായകരിൽ ഒരാളെന്ന വിശേഷണത്തിലെത്തിയ ലോകേഷ് കനകരാജിൻ്റെ ഭാവനയിൽ

വിരിഞ്ഞ ഒരു സിനിമാലോകം എന്ന് പറയുന്നത് ഇതാണ്.

തനിക്ക് എൽസിയു എന്ന പേര് ആരാധകർ നൽകിയതാണെങ്കിലും ലോകേഷ് ആ പേര് സ്വയം സ്വീകരിച്ചുകഴിഞ്ഞു.

കാർത്തി നായകനായി പുറത്തിറങ്ങിയ കൈതിയിലൂടെയാണ് ലോകേഷ് സംവിധായകന്റെ വേഷം ധരിച്ചത് .

2019 ലാണ് തന്റെ ആദ്യ സിനിമ ജനങ്ങൾ കാണുന്നത്. ഈ ചിത്രം പറയുന്നത് മുൻകാല

ഗ്യാങ്സ്റ്ററായ ദില്ലി കൊലക്കേസിൽ അകത്തായി 10 വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം ജയിലിൽ നിന്ന്

പുറത്തിറങ്ങുകയാണ്.തൻ്റെ മകളെ കാണുകയാണ്

ലക്ഷ്യം. എന്നാൽ, ഈ ലക്ഷ്യത്തിലേക്കെത്താൻ അയാൾക്ക് പല കടമ്പകൾ കടക്കേണ്ടിയിരുന്നു.

ഇൻസ്പെക്ടർ ബിജോയിൻ്റെ നേതൃത്വത്തിൽ നടത്തിയ മയക്കുമരുന്ന് വേട്ട അയാളുടെ പ്ലാനുകൾ തകിടം മറിയ്ക്കുന്നു.

ദില്ലിയായി കാർത്തി എത്തിയപ്പോൾ ബിജോയ് ആയത് നരേൻ. വിക്രം എന്ന സിനിമ എഴുതുമ്പോൾ

ലോകേഷ് പറഞ്ഞത്, കൈതിയിലെ ഓപ്പൺ എൻഡുകൾ തമ്മിൽ കണക്ട് ചെയ്യുകയായിരുന്നു എന്നായിരുന്നു.

പിന്നീട് രണ്ടു കഴിഞ്ഞാണ് എൽസിയുവിലെ രണ്ടാമത്തെ ചിത്രമായ വിക്രം പുറത്തിറങ്ങുന്നത്.

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിര സമ്മേളിച്ച

വിക്രം എന്ന സിനിമയിൽ ലോകേഷ് ഈ ഓപ്പൺ എൻഡഡ് പ്ലോട്ട് ലൈനുകൾക്ക് കണക്ഷനുണ്ടാക്കി.

ഈ സിനിമയിലാണ് ലോകേഷ് തൻ്റെ വില്ലനെ അവതരിപ്പിച്ചത്. റോളക്സ്. ക്ലൈമാക്സിൽ സൂര്യ അവതരിപ്പിച്ച

കാമിയോ റോൾ റോളക്സ് എന്ന വില്ലൻ്റെ എല്ലാ ഷേഡുകളും വ്യക്തമാക്കുന്നതായിരുന്നു.ഡാർക്ക് ഷേഡ്, ഡാർക്ക് കളർ ടോൺ

ആണ് ലോകേഷിൻ്റെ മേക്കിങ് സ്റ്റൈൽ എന്ന് പറയുന്നത് .കൈതിയിൽ ഒരു രാത്രിയിലെ കഥയാണെങ്കിൽ

വിക്രമിൻ്റെ ക്ലൈമാക്സ് രാത്രിയിലാണ് നടക്കുന്നത് . ക്ലൈമാക്സ് സീൻ മാത്രമല്ല പ്രധാനപ്പെട്ടതും ത്രില്ലിംഗായതുമായ 

സംഭവങ്ങളെല്ലാം നടക്കുന്നത് രാത്രിയാണ്. നാടൻ തോക്ക് മുതൽ പിസ്റ്റളും മെഷീൻ ഗണ്ണും എം134 മിനിഗണ്ണും എം2 ബ്രൗണിംഗും പീരങ്കിയും

വരെ എൽസിയുവിൻ്റെ രണ്ട് സിനിമകളിലായി വന്നുപോയി. അടിച്ചും ഇടിച്ചുമുള്ള ബ്രൂട്ടൽ കൊലയും

ഈ സിനിമകളിലുണ്ട്. ലിയോയിലും രാത്രി ഷോട്ടുകളും ഡാർക്ക് ഷേഡും കാണാം.

ബ്രൂട്ടൽ കൊലകളുമുണ്ട്. ഇതിനൊപ്പം വിക്രമിൽ വിക്രം കൊച്ചുമകനെയും കൊണ്ട്

കസേരയിൽഇരിക്കുന്നതുപോലൊരു രംഗം

ലിയോയുടെ ട്രെയിലറിൽ കാണാം. .

Leave A Reply

Your email address will not be published.