Top News

പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി

കോടതിയിൽ വിചാരണയ്ക്ക് ഹാജരായ പോക്സോ കേസ് പ്രതി ചാടിപ്പോയി. കൊല്ലം കൊട്ടാരക്കര കോടതിയിലാണ് സംഭവം. ഇളമാട് സ്വദേശി അബിൻ ദേവാണ് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇയാൾ 2022ലെ പോക്സോ കേസ് പ്രതിയാണ്. അബിൻ ദേവിനെ ചടയമം​ഗലം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്. വിചാരണ നടക്കുന്നതിനാൽ ഇന്ന് കൊട്ടാരക്കര കോടതിയിൽ ​ഹാജരായതായിരുന്നു. ജാമ്യത്തിൽ കഴിയുന്നതിനാൽ കോടതിയിൽ നിന്ന് ഓടിപ്പോയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പൊലിസ് പറയുന്നു.

#KERALA NEWS TODAY #KERALANEWSTODAY #keralanews പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി #keralanews