നിരവധി മോഷണ കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. പാരിപ്പള്ളി, പാമ്പുറം, കോലായിൽ പുത്തൻ വീട്ടിൽ 41കാരനായ ഗിരീഷ് ആണ് അറസ്റ്റിലായത്. എഴുകോൺ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമൺകാവ് കല്യാണി ഹോട്ടലിൽ ജോലിക്ക് നിന്ന പ്രതി ഹോട്ടലിൽ നിന്നും 50000 രൂപ മോഷണം ചെയ്തു കൊണ്ടു പോയതിന് എഴുകോൺ പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇയാൾ നിരവധി പോലീസ് സ്റ്റേഷനിൽ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളതായി കണ്ടെത്തി. കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതി ചേർക്കപ്പെട്ടിട്ടുളളതുമാണ്. തുടർന്ന് കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാർ നിർദ്ദേശാനുസരണം എഴുകോൺ എസ്എച്ഒ സുധീഷ് കുമാർ, എസ്ഐമാരായ രജിത്ത്, സന്തോഷ് കുമാർ, മേരി മോൾ, SCPO മാരായ സജു, ഗോപകുമാർ, CPO മാരായ കിരൺ, റോഷ് ക്ളീറ്റസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#KERALA NEWS TODAY #KERALANEWSTODAY #Ezhukonenews #keralanews #Kottarakkaranews നിരവധി മോഷണക്കേസുകളിലെ പ്രതി എഴുകോണിൽ നിന്നും അറസ്റ്റിൽ #Ezhukonenews #keralanews #Kottarakkaranews