Top News

തീ നിയന്ത്രണ വിധേയമായില്ല; ഹോങ്കോങ്ങിൽ മരണം 55 ആയി

ഹോങ്കോങിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 55 ആയി. 250 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നതിൽ ഇപ്പോഴു അവ്യക്തത നിലനിൽക്കുകയാണ്. തീപിടുത്തമുണ്ടായി 20 മണിക്കൂറുകൾ പിന്നിടുമ്പോഴും എട്ട് ടവറുകളിൽ മൂന്നെണ്ണത്തിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്ക് പുറമേ കെട്ടിയ മുളകളിൽ നിന്നാണ് ആദ്യം തീപടർന്നത്. പിന്നീട് കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 02: 50നാണ് ഫ്ലാറ്റുകളിൽ തീ പിടിത്തമുണ്ടായത്. ഫ്ലാറ്റ് സമുച്ചയത്തിൽ ആകെ 4000 പേരാണ് താമസക്കാരായി ഉള്ളത്.

#World News #WORLD TODAY #WorldNews #WORLDTODAY #worldnews തീ നിയന്ത്രണ വിധേയമായില്ല; ഹോങ്കോങ്ങിൽ മരണം 55 ആയി #worldnews