മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ പത്തൊൻപതുകാരി ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദനം. ചിത്രപ്രിയയുടെ മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക് മൂലമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയിൽ ഒന്നിൽ കൂടുതൽ തവണ അടിയേറ്റ മുറിവുകൾ ഏറ്റിട്ടുണ്ട്. ഭാരമുള്ള കല്ല് ഉപയോഗിച്ചാണ് അലൻ ചിത്രപ്രിയയുടെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചത്. വയറിലടക്കം പരുക്കുണ്ടായി. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നേരത്തെ നടത്തിയ ഇൻക്വസ്റ്റിൽ തലയിൽ ഒരു മുറിവ് മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്.
ശനിയാഴ്ച വൈകിട്ടാണ് ചിത്രപ്രിയയെ കാണാനില്ല എന്ന് ചൂണ്ടിക്കാണിച്ച് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തി. തലയ്ക്ക് അടിയേറ്റതായി ഇൻക്വസ്റ്റിൽ വ്യക്തമായി. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. സംഭവത്തിൽ കൊലപാതകം നടത്തിയത് താനാണെന്ന് ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി.
#KERALA NEWS TODAY #KERALANEWSTODAY #keralanews ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് #keralanews


