കൊല്ലം ജില്ലയിൽ ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നര കിലോയോളം കഞ്ചാവുമായി തേവനൂർ സ്വദേശികൾ ആയ രണ്ട് പേരെ കൊല്ലം റൂറൽ ഡാൻസഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് പിടികൂടി. ആസാമിൽ നിന്നും ട്രെയിൻ മാർഗ്ഗം വർക്കല എത്തി അവിടെ നിന്നും പുലർച്ചെ ബൈക്കിൽ തേവന്നൂരിലേക്ക് വരും വഴി ആയിത്തിലയിൽ വച്ചാണ് പിടിയിലായത്. ആയൂർ സ്വദേശി 25കാരനായ അഖിൽ, തേവന്നൂർ സ്വദേശി 35കാരനായ അഷറഫ് എന്നിവരാണ് പിടിയിലായത്. ചടയമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനീഷിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസഫ് SI മാരായ ബാലാജി എസ് കുറുപ്പ്, ജ്യോതിഷ് ചിറവൂർ, ഡാൻസഫ് അംഗങ്ങൾ ആയ സജുമോൻ, ദിലീപ്, വിപിൻ ക്ളീറ്റസ്, അനീഷ്, ആദർശ്, ആലിഫ് ഖാൻ എന്നിവരും ചടയമംഗലം പോലീസ് സ്റ്റേഷൻ SI മോനിഷ്, സി.പി.ഒ ബിനിൽ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കേരളത്തിലും അന്യസംസ്ഥാനങ്ങളിലും നിരവധി കഞ്ചാവ് കേസുകളിൽ പ്രതി ആണ് അഖിൽ. ഒരു വർഷത്തിന് മുമ്പ് 4 കിലോയോളം കഞ്ചാവുമായി കൊല്ലം റൂറൽ ഡാൻസഫ് ടീം ഇയാളെ പിടികൂടിയിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിപണനം ചെയ്യുന്ന പ്രധാനികൾ ആണ് കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെ പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്ണു പ്രദീപ് റ്റി. കെ ഐ.പി.എസ് ന്റെ നിർദ്ദേശാനുസരണം ജില്ലയിൽ ലഹരി മാഫിയക്കെതിരെ റൂറൽ ഡാൻസഫ് ടീം കർശന നടപടി സ്വീകരിച്ചു വരികയാണ്. തുടർന്നും ജില്ലിയിൽ ആകെ ഇത്തരക്കാർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
#KERALA NEWS TODAY #KERALANEWSTODAY #keralanews ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് പേർ മൂന്നര കിലോ കഞ്ചാവുമായി അറസ്റ്റിൽ #keralanews