കൊല്ലം കൊട്ടിയം മൈലക്കാട് നിർമാണത്തിൽ ഇരുന്ന ദേശീയപാത തകർന്നു വീണു. സ്കൂൾ ബസ് അടക്കം 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ദേശീയപാതയോട് ചേർന്ന സർവീസ് റോഡും അപകടത്തിൽ ഇടിഞ്ഞു താണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹത്തിൽ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആർക്കും പരുക്കുകൾ ഇല്ല. സ്ഥലത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്. വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്. റോഡ് ഉയരത്തിൽ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ശാസ്ത്രീയ പഠനങ്ങൾ നടത്തിയാണ് നിർമാണങ്ങൾ ആരംഭിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നതെങ്കിലും ഇത്തരത്തിലുള്ള വലിയ അപകടം എങ്ങിനെ ഉണ്ടായി എന്ന ആശങ്ക നിലനിൽക്കുകയാണ്.
#KERALA NEWS TODAY #KERALANEWSTODAY #keralanews കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണു #keralanews


