ആലപ്പുഴ കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ആലപ്പുഴ ജില്ലാസെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. 2021 ജൂലൈയിലാണ് കൊലപാതകം നടക്കുന്നത്. പ്രബീഷും രജനിയും ഒരുമിച്ചായിരുന്നു താമസം. അതിനിടെ പാലക്കാടുണ്ടായിരുന്ന അനിതയുമായി പ്രബീഷ് പ്രണയത്തിലായി. അനിത ഗര്‍ഭിണിയുമായി. ഇതോടെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി അനിത പ്രബീഷിനെ സമീപിച്ചു. എ്ന്നാല്‍ രജനിയും പ്രബീഷും സമ്മതിച്ചില്ല. ഇതിനിടെയാണ് കൊലപാതകം നടക്കുന്നത്. ഇരുവരും ചേര്‍ന്ന് ആലപ്പുഴയില്‍ വച്ചു തന്നെ അനിതയെ കൊലപ്പെടുത്തി തോട്ടിലേക്ക് എറിയുകയായിരുന്നു.
#KERALA NEWS TODAY #KERALANEWSTODAY #keralanews കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; രണ്ടാംപ്രതി രജനിക്കും തൂക്കുകയർ #keralanews


