Top News

‘കേരള ക്രൈം ഫയൽസ് സീസൺ 3’ വരുന്നു

മലയാളത്തിലെ ശ്രദ്ധേയമായ വെബ് സീരീസ് കേരള ക്രൈം ഫയൽസ് മൂന്നാം സീസൺ ആരംഭിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്ന മൂന്നാം സീസൺ സംവിധാനം ചെയ്യുന്നത് അഹമ്മദ് കബീർ തന്നെയാണ്. മൂന്നാം സീസണിന്റെ പ്രോമോ വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ തന്നെയാണ് ആദ്യ രണ്ട് സീസണുകളും സംവിധാനം ചെയ്തത്. ആഷിഖ് ഐമർ ആയിരുന്നു ആദ്യ സീസണ് തിരക്കഥയൊരുക്കിയിരുന്നത്. അതേസമയം ബാഹുൽ രമേശ് ആയിരുന്നു രണ്ടാം സീസണ് തിരക്കഥയൊരുക്കിയത്. അജു വർഗീസ്, ലാൽ, അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയവരും മൂന്നാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര. 2024 ജൂൺ 23ന് ആയിരുന്നു സീരീസിന്റെ സ്ട്രീമിം​ഗ്. അജുവർ​ഗീസ്, ലാൽ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ സീരീസ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

#ENTERTAINMENT NEWS #ENTERTAINMENTNEWS #Entertainmentnews #KeralaCrimeFiles ‘കേരള ക്രൈം ഫയൽസ് സീസൺ 3’ വരുന്നു #Entertainmentnews #KeralaCrimeFiles