Latest Malayalam News - മലയാളം വാർത്തകൾ

ഒരാഴ്ച മുൻപ് പമ്പാനദിയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം ലഭിച്ചത് എട്ടു കിലോമീറ്റർ അകലെനിന്ന്

മാന്നാർ (ആലപ്പുഴ) ∙ ഒരാഴ്ച മുൻപ് പരുമല പന്നായി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണന്റെ (34) മൃതദേഹമാണ് 8 കിലോമീറ്റർ അകലെയുള്ള വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നും ഇന്നലെ

സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പമ്പാനദിയിൽ ചാടിയത്. ചെരിപ്പും മൊബൈൽ ഫോണും പാലത്തിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. 2 ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകൾ : ഋതിക രഞ്ജിത്

Leave A Reply

Your email address will not be published.