Top News

എംഎൽഎ ഓഫീസിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട് എംഎൽഎ ഓഫീസിലാണ് ആഹ്ലാദ പ്രകടനം നടക്കുന്നത്. പാലക്കാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികളാണ് രാഹുലിനൊപ്പം എംഎൽഎ ഓഫീസിലുള്ളത്. കുന്നത്തൂർമേട് വാർഡിൽ ജയിച്ച പ്രശോഭ് വത്സൻ, കേനാത്ത്പറമ്പിൽ നിന്ന് ജയിച്ച മോഹൻ ബാബു, 41ാം വാർഡിൽ ജയിച്ച പിഎസ് വിപിൻ എന്നിവരാണ് രാഹുലിനൊപ്പമുള്ളത്. മൂവരെയും കെട്ടിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഒരാളെ കാണാൻ എത്തുന്നതിൽ പ്രശ്‌നം ഇല്ലേ എന്ന ചോദ്യത്തിന് താനും ഇവിടുത്തെ ഒരു വോട്ടർ ആണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ബലാത്സം​ഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനാണ് പുറത്തെത്തിയത്. പാലക്കാട് ​ന​ഗരസഭയിലെ കുന്നത്തൂർമേട് ബുത്തിലായിരുന്നു രാഹുൽ വോട്ട് ചെയ്യാനെത്തിയത്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ ജനമധ്യത്തിലേക്കെത്തിയത്. കുന്നത്തൂർമേട് വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് വിജയിച്ചത്. എട്ട് വോട്ടിനായിരുന്നു ജയം. രാഹുലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും വോട്ട് ചെയ്യാനെത്തിയപ്പോൾ ബൊക്കെ നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്.

#KERALA NEWS TODAY #KERALANEWSTODAY #keralanews #RahulMamkootathil എംഎൽഎ ഓഫീസിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ #keralanews #RahulMamkootathil