Latest Malayalam News - മലയാളം വാർത്തകൾ

ആലപ്പുഴയിലെ 22 കാരിയുടെ ആത്മഹത്യ ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

Suicide of a 22-year-old woman in Alappuzha; The family said the death was mysterious

ആലപ്പുഴയില്‍ ഭർതൃഗൃഹത്തില്‍ ആത്മഹത്യചെയ്ത 22 കാരിയുടെ മരണത്തില്‍ ദുരൂഹതെയുണ്ടെന്ന് കുടുംബം. മൃതദേഹം കാണാൻ ഭർത്താവ് മുനീറിനെ അനുവദിച്ചില്ല. കബറടക്കത്തിന് എത്തിയ മുനീറിനെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തു. ആത്മഹത്യ എന്നുതന്നെയാണ് പൊലീസ് നിഗമനമെങ്കിലും ഗാർഹികപീഡനം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ വരികയാണ്. നാല് മാസം മുൻപായിരുന്നു ആസിയയുടെയും മുനീറിന്റെയും വിവാഹം. ദന്തല്‍ ടെക്‌നീഷ്യനായി മൂവാറ്റുപുഴയില്‍ ജോലി ചെയ്തു വരികയായിരുന്നു ആസിയ. ഭർത്താവ് മുനീർ (30) പ്രൈവറ്റ് ബാങ്കിൽ ലോണ്‍ സെക്ഷനില്‍ ജോലി ചെയ്യുകയാണ്.

Leave A Reply

Your email address will not be published.