അർജന്റീന ടീമിന്റെ കേരളത്തിലെ മത്സരത്തിനായി സ്റ്റേഡിയം സൗകര്യങ്ങൾ പരിശോധിക്കാൻ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര കൊച്ചിയിലെത്തി. കലൂർ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ച ശേഷം കായികമന്ത്രി വി അബ്ദുറഹിമാനുമായി കൂടിക്കാഴ്ച നടത്തും. അർജന്റീന ടീമിന് ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അർജന്റീന ഫുട്ബോൾ ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര കൊച്ചിയിലെത്തിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ സുരക്ഷയടക്കം പരിശോധിക്കുമെന്ന് ഹെക്ടർ ഡാനിയൽ കബ്രേര പറഞ്ഞു. എല്ലാ സൗകര്യങ്ങളും പരിശോധിക്കും. കലൂർ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പരിശോധിക്കും. എല്ലാ ഒരുക്കങ്ങളും പരിശോധിച്ച ശേഷം ആയിരിക്കും മടക്കം. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലിയുടെ നേതൃത്വത്തിലാണ് കൊച്ചിയിലെത്തിയ ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേയ്ക്ക് സ്വീകരണം ഒരുക്കിയത്.
#KERALA NEWS TODAY #KERALANEWSTODAY #keralanews അർജന്റീനയുടെ കേരളത്തിലെ മത്സരം; ടീം മാനേജർ കൊച്ചിയിലെത്തി #keralanews