Top News

മികച്ച പ്രിവ്യു റിപ്പോർട്ടുകളുമായി ‘ഫെമിനിച്ചി ഫാത്തിമ’

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’യുടെ പ്രിവ്യു റിപ്പോർട്ട് പുറത്ത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് പ്രിവ്യു ഷോക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്. ഒക്ടോബർ 10ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്. മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളും ചിരിയും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ അതിമനോഹരമായ ഒരു ചിത്രമാണിതെന്ന അഭിപ്രായങ്ങളാണ് പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ മുതൽ പുറത്തു വരുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. എറണാകുളം ഷേണായീസ് തീയേറ്ററിൽ ആണ് ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്നത്. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെടെ വലിയൊരു പ്രേക്ഷക സമൂഹം തന്നെ ഈ പ്രിവ്യു ഷോയുടെ ഭാഗമായിരുന്നു.ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

#ENTERTAINMENT NEWS #ENTERTAINMENTNEWS #Entertainmentnews #FeminichiFathima മികച്ച പ്രിവ്യു റിപ്പോർട്ടുകളുമായി ‘ഫെമിനിച്ചി ഫാത്തിമ’ #Entertainmentnews #FeminichiFathima