ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡല്‍ പബ്ലിക് സ്കൂള്‍, സർവോദയ വിദ്യാലയം തുടങ്ങി സ്കൂളുകള്‍ക്കാണ് ഭീഷണി. ഇതേതുടർന്നു വിദ്യാർഥികളെയും ജീവനക്കാരെയും സ്കൂളുകളില്‍ നിന്ന് ഒഴിപ്പിച്ചു. സ്കൂളുകളില്‍ ബോംബ് സ്ക്വാഡുകളും പോലീസും ചേർന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ വിദ്യാർഥികളടക്കം സ്കൂളില്‍ എത്തിയതിനു പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ഭീഷണിയാണ്. എവിടെ നിന്നാണ് ഭീഷണി വരുന്നതെന്ന് കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. വിദേശത്ത് നിന്നുള്ള ഐപി അഡ്രസ് അടക്കം ഉപയോഗിച്ചാണ് ഭീഷണി മെയിലുകള്‍ എത്തുന്നത്. ഒരേസമയത്താണ് സ്കൂളുകളിലേക്ക് ഇവ വരുന്നതും.
#NATIONAL NEWS #NATIONALNEWS #Delhi #nationalnews ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി #Delhi #nationalnews