കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നത്. ഇന്ന് പുലർച്ചെയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. 2009 ലാണ് ആർഎസ്എസ് പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടുതന്നെ ഇദ്ദേഹം വീട്ടില്‍ തന്നെ തുടരുകയായിരുന്നു. പൊലീസെത്തി പോസ്റ്റ് മോര്‍ട്ടം നടപടികൾ ആരംഭിച്ചു.
#KERALA NEWS TODAY #KERALANEWSTODAY #keralanews കണ്ണൂരിൽ സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ #keralanews