Top News

കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ പയ്യന്നൂരില്‍ രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി കമറുന്നിസയുടെ കുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്. മുലപ്പാല്‍ നല്‍കാനെടുത്തപ്പോഴാണ് കുഞ്ഞില്‍ അസ്വാഭാവികത കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. കുട്ടിയുടെ മരണകാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.

#KERALA NEWS TODAY #KERALANEWSTODAY #keralanews കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി #keralanews