കോട്ടയം വൈക്കത്ത് നായ കുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽ വാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് ഇവരുടെ പരാതി. ഇരുവരും മദ്യപിച്ചെത്തി മർദിച്ചെന്നാണ് വിവരം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനത്തിൽ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.