പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ പാര്‍ലമെന്റ് കവാടത്തില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ കയ്യങ്കളിയുടെ പശ്ചാത്തലത്തില്‍ ഇരു സഭകളും പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്. ഡോക്ടര്‍ ബിആര്‍ അംബേദ്കറിനെതിരായ വിവാദ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. എന്നാല്‍ പാര്‍ലമെന്റിന്റെ പ്രവേശന കവാടങ്ങളിലുള്ള പ്രതിഷേധത്തിന് സ്പീക്കര്‍ ഓം ബിര്‍ള വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം പ്രതിഷേധത്തിനിടയില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനൊപ്പം, രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ഉന്നയിച്ചും രാജ്യ വ്യാപകമായി സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.