വന്യജീവി ആക്രമണം ; വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

schedule
2025-02-12 | 12:12h
update
2025-02-12 | 12:12h
person
kottarakkaramedia.com
domain
kottarakkaramedia.com
Wildlife attack; UDF hartal in Wayanad tomorrow
Share

വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിലെ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ജില്ലയിൽ നിരന്തരം വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെകെ അഹമ്മദ് ഹാജിയും കൺവീനർ പിടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത്. ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തിൽ അട്ടമല സ്വദേശി ബാലകൃഷ്ണൻ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്.

Advertisement

kerala newsWayanadu
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
12.02.2025 - 12:13:48
Privacy-Data & cookie usage: