നാട്ടാനകളെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരാം ; സുപ്രീംകോടതി

schedule
2025-02-21 | 11:04h
update
2025-02-21 | 11:04h
person
kottarakkaramedia.com
domain
kottarakkaramedia.com
Wild elephants can be brought to Kerala from other states; Supreme Court
Share

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സ്റ്റേ. ജസ്റ്റിസുമാരായ ബിവി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാ‍ര്‍ഡനും മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു. മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ നൽകിയത്. ത്രിപുരയിൽ നിന്ന് നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലെക്ക് കൊണ്ടുവരാൻ നൽകിയ അനുമതിയാണ് കേരള ഹൈക്കോടതി തടഞ്ഞത്. എന്നാൽ കേസിലെ എല്ലാ കക്ഷികളെയും കേൾക്കാതെ എങ്ങനെയാണ് കേരള ഹൈകോടതിക്ക് സ്റ്റേ ഉത്തരവ് പുറപ്പടിവിക്കാൻ കഴിയുക എന്ന് സുപ്രീം കോടതി ചോദിച്ചു. ഹർജിയിൽ ക്ഷേത്രം ഭാരവാഹികൾക്കായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകരായ എ കാർത്തിക്ക്, സി.ഉണ്ണികൃഷ്‌ണൻ പ്രസ്തുത മഹേഷ് ഡാൽവി എന്നിവർ ഹാജരായി

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
21.02.2025 - 11:28:46
Privacy-Data & cookie usage: