വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയായ ചന്ദ്രികയ്‌ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു മനുവിനെ കാട്ടാന ആക്രമിച്ചത്. നിലവിൽ മനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം നടക്കുന്നതെന്നാണ് വിവരം. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.
ഇന്ന് രാവിലെയാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.