മലപ്പുറം തിരുവാലിയിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ദമ്പതികൾ സഞ്ചരിച്ച ബൈക്കിലാണ് ബസിടിച്ചത്. വണ്ടൂർ വാണിയമ്പലം സ്വദേശി സിമി വർഷ (22) യാണ് മരിച്ചത്. ഭർത്താവിനെ പരിക്കുകളോടെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.