വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേന്ദ്രം സാമ്പത്തിക സഹായം ഉറപ്പ് നൽകിയെന്ന് കെവി തോമസ്

schedule
2024-11-25 | 12:51h
update
2024-11-25 | 12:51h
person
kottarakkaramedia.com
domain
kottarakkaramedia.com
Wayanad landslide disaster; KV Thomas says Centre has assured financial assistance
Share

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെവി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെവി തോമസ് പറഞ്ഞു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെവി തോമസ് വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളുടെയും കർഷകരുടെയും വായ്പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് നിർമല സീതാരാമൻ അറിയിച്ചതായി കെവി തോമസ് അറിയിച്ചു.

Advertisement

kerala newsKV Thomas
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
25.11.2024 - 13:30:23
Privacy-Data & cookie usage: