വന്ദന ദാസ് കേസ് ; സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്

schedule
2024-11-11 | 08:46h
update
2024-11-11 | 08:46h
person
kottarakkaramedia.com
domain
kottarakkaramedia.com
Vandana Das Case; Medical Board to check Sandeep's mental condition
Share

ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ വ്യക്തമാക്കി. മാനസികനില സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം. അതേസമയം ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇടക്കാല ജാമ്യത്തിനുളള ഹർജിയുടെ പകർപ്പ് പ്രതിഭാഗം സംസ്ഥാനത്തിന് കൈമാറുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പകർപ്പ് എത്രയും വേഗം കൈമാറാൻ കോടതി നിർദ്ദേശം നൽകുകയും ചെയ്തു. കേസ് ഡിസംബർ 13ന് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ ആശുപത്രിയിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Advertisement

kerala newsVandana das Case
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
11.11.2024 - 08:59:58
Privacy-Data & cookie usage: