കൊച്ചി മംഗളവനത്തിന്റെ ഗേറ്റിൽ അജ്ഞാത മൃതദേഹം

schedule
2024-12-14 | 07:13h
update
2024-12-14 | 07:13h
person
kottarakkaramedia.com
domain
kottarakkaramedia.com
Unidentified body found at Mangalavanam gate in Kochi
Share

കൊച്ചി മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഓഫിസിന് മുന്നിലുള്ള ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അധികൃതർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വ്യക്തിയാണ് ഇതെന്ന് സൂചനയുണ്ട്.

ഇന്നലെ ഇയാൾ മദ്യപിച്ചു റോഡിൽ ബഹളം വച്ചിരുന്നു. പത്തടിയോളം ഉയരമുള്ള ഗേറ്റിൽ പൂർണമായ നഗ്നനായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആൾ പലപ്പോഴും വസ്ത്രമില്ലാതെ നടക്കുന്നത് കണ്ടിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്ന് പ്രാഥമിക നി​ഗമനം.

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
14.12.2024 - 07:15:11
Privacy-Data & cookie usage: