രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ രണ്ടാം കാലാവധിയുടെ തുടക്കം മുതല്‍ പിന്തുടര്‍ന്നു വരുന്ന നയങ്ങളില്‍ താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഹാമില്‍ട്ടണ്‍ കോളേജില്‍ നടത്തിയ പ്രസംഗത്തില്‍, ട്രംപ് ഭരണകൂടത്തിന്റെ സംരക്ഷണവാദ സാമ്ബത്തിക നയങ്ങള്‍, ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍, കുടിയേറ്റ നിയന്ത്രണങ്ങള്‍, മാധ്യമങ്ങളോടുള്ള പെരുമാറ്റം എന്നിവയെ ഒബാമ വിമര്‍ശിച്ചു. ട്രംപ് ഭൂരിഭാഗം അമേരിക്കന്‍ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ചുമത്തിയ വ്യാപകമായ താരിഫുകളെ അദ്ദേഹം അപലപിക്കുകയും, ഇത് അമേരിക്കയ്ക്ക് നല്ലതായിരിക്കുമെന്ന് കരുതുന്നില്ലെന്ന് പറയുകയും ചെയ്തു.
നിയമ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദവും മാധ്യമപ്രവര്‍ത്തകരെ ഓവല്‍ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള തീരുമാനം അമേരിക്കന്‍ ജനാധിപത്യവിരുദ്ധ നയങ്ങളാണെന്നും ഒബാമ പറഞ്ഞു. ‘ചരിത്രം മാറുന്നു, ഇപ്പോള്‍ നടക്കുന്നത് സംഘര്‍ഷത്തിന്റെ കാലങ്ങളുും മണ്ടത്തരത്തിന്റെ കാലങ്ങളും അപകടത്തിന്റെ കാലങ്ങളുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് മുന്‍ പ്രസിഡന്റ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.