തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

schedule
2024-09-06 | 05:56h
update
2024-09-06 | 05:58h
person
kottarakkaramedia.com
domain
kottarakkaramedia.com
Tripunithura Attachamaya procession today
Share

പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നിയമസഭാ സ്പീക്കർ എഎം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി പി രാജീവ് അത്തച്ചമയ പതാക വീശും. തൃപ്പൂണിത്തുറ നഗരത്തിലൂടെയാണ് അത്തച്ചമയ ഘോഷയാത്ര നടക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. അത്തം നഗറിൽ ഇന്നുമുതൽ പൊതുജനങ്ങൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അതേസമയം അത്തച്ചമയ ഘോഷയാത്ര നടക്കുന്ന ഇന്ന് രാവിലെ 7 മണിമുതൽ വൈകിട്ട് 4 മണിവരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement

kerala news
3
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
06.09.2024 - 07:28:07
Privacy-Data & cookie usage: