ഓടുന്ന ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ചു ; മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം

schedule
2025-02-20 | 12:32h
update
2025-02-20 | 12:32h
person
kottarakkaramedia.com
domain
kottarakkaramedia.com
Tried to jump on a moving train; Malayali station master dies tragically
Share

തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിനിന്റെ അടിയില്‍പ്പെട്ട് മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയും കല്ലിഗുഡി സ്റ്റേഷന്‍ മാസ്റ്ററുമായ അനുശേഖര്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.29നാണ് ദാരുണമായ സംഭവം നടന്നത്. ചെങ്കോട്ട- ഈറോഡ് ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കവേ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയെങ്കിലും അനുശേഖര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട സമയത്ത് അദ്ദേഹം ഡ്യൂട്ടിയിലായിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Advertisement

kerala news
8
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
20.02.2025 - 13:04:43
Privacy-Data & cookie usage: