തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായെന്ന പരാതിയുമായി കുടുംബം

schedule
2024-11-08 | 05:47h
update
2024-11-08 | 05:47h
person
kottarakkaramedia.com
domain
kottarakkaramedia.com
Tirur Deputy Tehsildar's family has complained that he is missing
Share

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായതായി പരാതി. മാങ്ങാട്ടിരി സ്വദേശി പിബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു മറുപടി. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. പൊലീസ് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കുടുംബം തിരൂർ പോലീസിൽ പരാതി നൽകി. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു.

Advertisement

രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയി. തുടർന്ന് ഇന്ന് രാവിലെ 6.55-ന് ഫോൺ ഓണായി. എന്നാൽ ഉടൻ തന്നെ ഓഫാകുകയും ചെയ്തു. രാവിലെ ഫോൺ ഓൺ ആയപ്പോഴാണ് ടവർ ലൊക്കേഷൻ കോഴിക്കോട് എന്ന് കാണിച്ചത്. ഫോൺ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം.

kerala newsMissing Case
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
08.11.2024 - 06:05:55
Privacy-Data & cookie usage: